തീ ആളിക്കത്തി യുവാവിന് ദാരുണാന്ത്യം

ഡല്‍ഹി: പുകവലിക്കുന്നതിനിടെ മുഖത്തേയ്ക്ക് മദ്യം തുപ്പി, ഗുരുതര പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം. ദക്ഷിണ ഡല്‍ഹിയിലെ സാഗര്‍പൂരിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ പങ്കജ് സിംഗാണ് മരിച്ചത്.

മുഖത്തും നെഞ്ചിലുമായി തൊണ്ണൂറു ശതമാനത്തിലേറെ പൊള്ളലേറ്റ പങ്കജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മകനെ ട്യൂഷന്‍ ക്ലാസില്‍ നിന്ന് കൊണ്ടു വരാന്‍ പോയതായിരുന്നു പങ്കജ്.

ട്യൂഷന്‍ സെന്ററിന് സമീപത്ത് വച്ച് അയല്‍ക്കാരനായ പര്‍ദീപ് കുമാറിനോട് ഭര്‍ത്താവ് തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍ പെട്ട പ്രീതി അവരുടെ അടുത്തേയ്ക്ക് ചെല്ലുകയായിരുന്നു. പുകവലിച്ച് നില്‍ക്കുകയായിരുന്ന പങ്കജിന്റെ മുഖത്തേയ്ക്ക് പര്‍ദീപ് കുമാര്‍ മദ്യം തുപ്പുകയായിരുന്നു.

ഇതോടെ മുഖത്തേയ്ക്ക് തീ പടരുകയായിരുന്നു. പെട്ടന്ന് തന്നെ തീ നെഞ്ചിലേയ്ക്കും പടര്‍ന്നു. സമീപത്തുണ്ടായിരുന്നവരും പ്രീതിയും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പങ്കജിന് ഗുരുതര പൊള്ളലേല്‍ക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പര്‍ദീപ് കുമാറിന് വേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here