ഭൂമിയിലേക്കിറങ്ങിയ പറക്കും തളിക

ന്യൂയോര്‍ക്ക് :പറക്കും തളിക ഭൂമിയിലെത്തിയെന്ന അവകാശ വാദവുമായി ദൃശ്യങ്ങള്‍ പുറത്ത്. ഗുഗിള്‍ എര്‍ത്ത് വഴി ശേഖരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎഫ്ഒ മാനിയ എന്ന ഫെയ്‌സ്ബുക്ക് പേജാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ജോര്‍ജ് തടാകത്തിനടുത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിനകം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോ കണ്ടത്. ഇരുണ്ട
കറുത്ത നിറമുള്ള വാഹനം ആകാശത്ത് കൂടി കറങ്ങുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് കമ്പനി പുറത്ത് വിട്ടത്.

അവ്യക്തമാണ് വാഹനത്തിന്റെ ആകൃതി. ഗുഗിള്‍ എര്‍ത്ത് വഴി ശേഖരിച്ച ദൃശ്യങ്ങളാണ് ഇവയെന്നാണ് യുഎഫ്ഒ മാനിയയുടെ അവകാശ വാദം.

അന്യഗ്രഹങ്ങളെ കുറിച്ചും അവിടുത്തെ ജീവജാലങ്ങളെക്കുറിച്ചും നിരവധി പഠനങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിലുയരുന്നത്. ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് അഭിപ്രായപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here