ഒരുകാലത്ത് മികച്ച ബാറ്റ്‌സ്മാന്‍; സനത് ജയസൂര്യയുടെ ഇപ്പോഴത്തെ നടപ്പ് ഊന്നുവടിയുടെ സഹായത്തില്‍

കൊളംബോ: ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണമുള്ളയാളാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സനത് ജയസൂര്യ. 1996ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതിലും ജയസൂര്യയുടെ പങ്ക് വലുതായിരുന്നു. എന്നാല്‍ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് ഊന്നുവടിയുടെ സഹായത്തോടെയാണ് ജയസൂര്യ ഇപ്പോള്‍ നടക്കുന്നത്. ഒരു ശസ്ത്രക്രിയയ്ക്കായി പോകാന്‍ ഒരുങ്ങുകയാണ് ജയസൂര്യ ഇപ്പോള്‍. ശസ്ത്രക്രിയ കഴിഞ്ഞാലും താരത്തിന് ഒരു മാസത്തോളം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. അതിനുശേഷം മാത്രമേ സാധാരണനിലയില്‍ നടക്കാനാകൂ. 48കാരനായ ജയസൂര്യയ്ക്ക് പരിക്കേറ്റിട്ട് മാസങ്ങളായെങ്കിലും അസുഖവാര്‍ത്ത താരങ്ങളറിയുന്നത് ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്. 
1989ല്‍ ആസ്‌ത്രേലിയക്കെതിരെ തന്റെ ആദ്യ ഏകദിനം കളിച്ച മെല്‍ബണിലേക്കാണ് ശസ്ത്രക്രിയക്കായി ജയസൂര്യ പോകുന്നത്. 110 ടെസ്റ്റുകളും 445 ഏകദിനങ്ങളും കളിച്ചിട്ടുള്ള ജയസൂര്യ ഏകദിനത്തില്‍ 13430 റണ്‍സും ടെസ്റ്റില്‍ 6973 റണ്‍സും നേടി. ടെസ്റ്റില്‍ 98 വിക്കറ്റും ഏകദിനത്തില്‍ 323 വിക്കറ്റും ജയസൂര്യ നേടിയിട്ടുണ്ട്. ഇടംകൈയ്യന്‍ ഓപ്പണറായിരുന്ന താരം ഏതൊരു ടീമും ആഗ്രഹിക്കുന്ന അച്ചടക്കത്തോടെ പന്തെറിയുന്ന സ്പിന്നര്‍ കൂടിയായിരുന്നു. 2011ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ജയസൂര്യ വിരമിച്ചത്.

https://twitter.com/MussaTariq/status/948881182405677057

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here