എലിവിഷം കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

ചിറ്റൂര്‍: മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി കലഹമുണ്ടാക്കുന്ന അച്ഛനെ ഭീഷണിപ്പെടുത്താനായി എലിവിഷം കഴിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.

15 കാരിയായ ഭാര്‍ഗവിയാണ് മരണപ്പെട്ടത്. മദ്യപിച്ച് വീട്ടിലേക്ക് കയറി വന്ന അച്ഛന്‍ ശ്രീനിവാസന്‍ അമ്മയുമായി വഴക്കുണ്ടാക്കുന്നത് കണ്ടാണ് 10ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഭാര്‍ഗവി എലിവിഷം കഴിച്ചത്.

അച്ഛന്‍ മദ്യം കഴിക്കുന്നത് നിര്‍ത്താത്ത പക്ഷം താന്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ജനുവരി 31നാണ് സംഭവം. പിന്നീട് അമ്മ ഇടപെട്ടതോടെ കുട്ടി അത് തുപ്പിക്കളയുകയും വായ കഴുകുകയും ചെയ്തു.

എന്നാല്‍ പിറ്റേദിവസം സ്‌കൂളിലെത്തിയ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഭാര്‍ഗവിയെ ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ല മെഡിക്കല്‍ സയന്‍സി(എസ്‌വിഐഎംഎസ്)ലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇതേ ആശുപത്രിയിലെ സ്വീപ്പര്‍ തൊഴിലാളിയാണ് കുട്ടിയുടെ അമ്മ സരസ്വതി. അച്ഛന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്.

ശ്രീനിവാസ് സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും ഇത് ഭാര്‍ഗവിയില്‍ വെറുപ്പ് ഉണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. തന്റെ മകള്‍ മദ്യവിരുദ്ധ പ്രസ്ഥാനത്തിന് ഒപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും ബോധവല്‍ക്കരണത്തിനായി സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ചിരുന്നതായും അമ്മ സരസ്വതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here