സമ്മാനം കിട്ടിയതിന് പിന്നിലെ രഹസ്യമിതെന്ന് അനില്‍

കുവൈത്ത്:അബുദാബി ലക്കി ഡ്രോയില്‍ ഏഴ് മില്ല്യണ്‍ ദര്‍ഹം രൂപയുടെ സ്വന്തമാക്കാന്‍ മലയാളിയായ അനില്‍ വര്‍ഗ്ഗീസ് തേവരയെ സഹായിച്ചത് ചെറിയൊരു സൂത്രം. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് കരുതുന്ന തന്റെ മകനുമായി ബന്ധപ്പെട്ട ഒരു സംഖ്യയാണ് ഇത്തവണ അദ്ദേഹം ഈ ഭാഗ്യ പരീക്ഷണത്തിന് ഉപയോഗിച്ചത്. അനില്‍- രേണു ദമ്പതികളുടെ മകനായ രാഹുല്‍ എറണാകുളം തേവര കോളജിലാണ് പഠിക്കുന്നത്.

1997 ല്‍ നവംബറിലാണ് രാഹുല്‍ പിറന്ന് വീണത്. അതായത് 11/ 97. മകന്റെ ജനനതീയ്യതിയുമായി സാമ്യമുള്ള ടിക്കറ്റ് എടുക്കാനായിരുന്നു ഇത്തവണ അനിലിന്റെ തീരുമാനം. അതുകൊണ്ട് തന്നെ ഇദ്ദേഹം ഇത്തവണ എടുത്ത ടിക്കറ്റ് നമ്പര്‍ 11197. അത്ഭുതമെന്നോണം ഈ ടിക്കറ്റിനാണ് അനിലിന് എഴ് മില്ല്യണ്‍ ദര്‍ഹം സമ്മാനമായി ലഭിച്ചത്. അതായത് 12 കോടി ഇന്ത്യന്‍ രൂപ.

ഇത് രണ്ടാം തവണയാണ് അനില്‍ അബുദാബി ലക്കി ഡ്രോയില്‍ പങ്കെടുക്കുന്നത്.സൂപ്പര്‍ സെവന്‍ സീരീസ് 191 നറുക്കെടുപ്പിലാണ് അനില്‍ വര്‍ഗ്ഗീസിനെ ഈ വമ്പന്‍ ഭാഗ്യം തേടിയെത്തിയത്. തിരുവല്ല നിരണം സ്വദേശിയാണ്. കുവൈത്തിലെ ഖറാഫി നാഷണല്‍ കമ്പനി ഉദ്യോഗസ്ഥനായ അനില്‍ അടുത്ത് തന്നെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കങ്ങളിലായിരുന്നു.

ഇതിനിടയിലാണ് നറുക്കെടുപ്പിലൂടെ ഭാഗ്യം ഇദ്ദേഹത്തെ തേടിയെത്തിയത്. ഏപ്രീല്‍ നാലിന് ഓണ്‍ലൈന്‍ വഴിയായിരുന്നു ഇദ്ദേഹം ടിക്കറ്റ് എടുത്തത്. കുവൈത്തിലെ ബ്രദൂര്‍ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന രേണുവാണ് ഭാര്യ. ഇത് രണ്ടാം തവണയാണ് അനില്‍ വര്‍ഗ്ഗീസ് ഈ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. സമ്മാനമായി ലഭിച്ച പണം എന്തു ചെയ്യണമെന്നത് സംബന്ധിച്ച് പിന്നീട് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അനില്‍ പറഞ്ഞു. കോടികള്‍ ഭാഗ്യം പ്രവാസി മലയാളിക്ക് ലഭിച്ചത് കോടികള്‍

LEAVE A REPLY

Please enter your comment!
Please enter your name here