കടുവയെ തോല്‍പ്പിച്ച ഈനാംപേച്ചി

ബ്രസീല്‍ :നദിക്കരയില്‍ വെള്ളം കുടിക്കാനായെത്തിയ ഈനാംപേച്ചിയെ ഇര പിടിക്കാനായി പുറകില്‍ നിന്നും വന്ന കടുവയ്ക്ക് ഒടുവില്‍ നിരാശനാകേണ്ടി വന്നു. ഈനാംപേച്ചി കടുവയ്ക്ക് യാതോരു വില പോലും നല്‍കാതെ കാട്ടിനുള്ളിലേക്ക് നടന്നകന്നപ്പോള്‍ കടുവക്കുട്ടന്‍ വെറും കാഴ്ച്ചക്കാരാനായി മാറി.

ബ്രസീലിലെ പാന്‍തനാല്‍ കാട്ടിനുള്ളില്‍ വെച്ചുള്ള ഈ രസകരമായ വീഡിയോ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. കാട്ടില്‍ വിനോദ സഞ്ചാരത്തിനിറങ്ങിയ രണ്ട് മാധ്യമ പ്രവര്‍ത്തകരാണ് കഴിഞ്ഞ വര്‍ഷം ഈ രസകരമായ ദൃശ്യങ്ങള്‍ തങ്ങളുടെ ക്യാമറയില്‍ പകര്‍ത്തിയത്.

വല്ലപ്പോഴും മാത്രമേ പകല്‍ സമയങ്ങളില്‍ ഉറുമ്പു തീനികളായ ഈനാംപേച്ചികള്‍ പകല്‍ മാളത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങാറുള്ളു. ചൂട് അസഹ്യമായത് കാരണമാകണം പതിവില്ലാതെ ഉറമ്പുതീനി വെള്ളം കുടിക്കാനായി പുഴക്കരയിലേക്ക വന്നത്. അപ്പോഴാണ് ആ വഴി കടുവയും എത്തുന്നത്. ശബ്ദമുണ്ടാക്കാതെ ഉറുമ്പ് തീനിക്ക് പുറകില്‍ ഇരുന്ന് കുറെ നേരം കടുവ ഈ ജീവിയുടെ പ്രവൃത്തികള്‍ നിരീക്ഷിച്ചു.

വാല് ഉയര്‍ത്തി പിടിച്ച് ഏത് നേരവും ഇരയുടെ മേല്‍ കടന്നാക്രമിക്കാനുള്ള ഉദ്യേശത്തോടെയായിരുന്നു കടുവയുടെ ഇരിപ്പ്. എന്നാല്‍ സമാധാനമായി വെള്ളം കുടിക്കുകയായിരുന്ന ഈനാംപേച്ചി ഇതൊന്നും ശ്രദ്ധിച്ചില്ല. വെള്ളം കുടിച്ച് ഈനാംപേച്ചി മുഖം തിരിച്ചപ്പോഴെ കടുവ ഒന്ന് ഞെട്ടി.

തന്നെ ഒന്നും തിരിഞ്ഞ് പോലും നോക്കാതെ യാതോരു കൂസലുമില്ലാതെ കാട്ടിനുള്ളിലേക്ക് പോകാന്‍ തുടങ്ങിയ ഇനാംപേച്ചിയെ കടുവയ്ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. കുറച്ച് ദൂരം പിന്നാലെ നടന്ന് നോക്കിയങ്കിലും കടുവ ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ചു. വലിയ കൂര്‍ത്ത നഖങ്ങള്‍ക്ക് ഉടമകളാണ് ഈനാംപേച്ചികള്‍. അതു കൊണ്ട് തന്നെ അത്യന്തം ശ്രദ്ധിച്ച് മാത്രമേ ഇവയെ കീഴ്‌പ്പെടുത്താന്‍ കടുവയടക്കമുള്ള മറ്റ് മൃഗങ്ങള്‍ ശ്രമിക്കാറുള്ളു.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here