അനുക്രീതി വാസ് ഫെമിന മിസ് ഇന്ത്യ

മുംബൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള അനുക്രീതി വാസ് ഫെമിന മിസ് ഇന്ത്യ 2018 കിരീടം ചൂടി. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, നടനായ ആയുഷ്മാന്‍ ഖുരാന എന്നിവര്‍ പങ്കെടുത്ത മുംബൈയില്‍ നടന്ന ചടങ്ങിലാണ് 19 വയസുകാരിയായ അനുക്രീതിയെ കിരീടം ചൂടിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് മുംബൈയിലെ എന്‍എസ്‌സിഐ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഹരിയാനയില്‍ നിന്നുള്ള മീനാക്ഷി ചൗധരി, ആന്ധ്രയില്‍ നിന്നുള്ള ശ്രേയാ റാവു കാമവരപു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 2017 ലെ ലോകസുന്ദരി മാനുഷി ചില്ലാറാണ് അനുക്രീതിനെ കിരീടം അണിയിച്ചത്. മുപ്പത് സുന്ദരികളാണ് മത്സരത്തില്‍ മാറ്റുരച്ചത്.

ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, കെ.എല്‍.രാഹുല്‍ എന്നിവരും, ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോള്‍, കുനാല്‍ കപൂര്‍ എന്നിവരും വിധി കര്‍ത്താക്കളായിരുന്നു. മാധുരി ദീക്ഷിത്, കരീന കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പ്രകടനങ്ങളോടെയാണ് ചടങ്ങ് ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here