‘കാമുകി’യുടെ ട്രെയിലര്‍ കാണാം

കൊച്ചി: ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമുകള്‍ക്ക് ശേഷം ബിനു എസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന കാമുകിയുടെ ട്രെയിലര്‍ വൈറലാകുന്നു. ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയും അപര്‍ണബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന കാമുകിയുടെ ട്രെയിലര്‍ ഇതിനോടകം നാല് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

ഫസ്റ്റ് ക്ലാപ്പ് മൂവിസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ചാമ്മ എന്ന കഥാപാത്രത്തെയാണ് അപര്‍ണ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലമായി കഥപറയുന്ന ചിത്രമാണ് കാമുകി. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം റോവിന്‍ ബാസ്‌ക്കര്‍ ആണ്. സുധി മാഡിസണ്‍ ആണ് എഡിറ്റിംഗ്. ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, കാവ്യ സുരേഷ്, ബൈജു, ഡോക്ടര്‍ റോണിഡേവിഡ്, പ്രദീപ്‌കോട്ടയം, സിബി തോമസ്, അക്ഷര കിഷോര്‍, റോസിലിന്‍, എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മെയ് ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here