ആവശ്യം അംഗീകരിച്ചാല്‍ ബിജെപിക്കായി പ്രചരണത്തിനെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി :പൂര്‍ണ്ണ സംസ്ഥാന പദവിയെന്ന ഡല്‍ഹി നിവാസികളുടെ വര്‍ഷങ്ങളായുള്ള അവശ്യത്തെ വീണ്ടും പൊതുജനമധ്യത്തില്‍ കൊണ്ടുവന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ബിജെപിയും കോണ്‍ഗ്രസും ഡല്‍ഹിക്ക് പൂര്‍ണ്ണ അധികാരം നല്‍കുവാന്‍ ഇഷ്ടപ്പെടുന്നിലെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്ര മോദി പൂര്‍ണ്ണ പദവിയുടെ കാര്യത്തില്‍ ഡല്‍ഹി ജനതയ്ക്ക് ഉറപ്പുകള്‍ നല്‍കിയതാണ്. ഇതിനെ തുടര്‍ന്ന് ആകെയുള്ള ഏഴു ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിച്ചു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രി ഈ കാര്യം സൗകര്യം  പോലെ മറക്കുകയായിരുന്നുവെന്നും  കെജരിവാള്‍ ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ഈ അവശ്യം അംഗീകരിക്കുകയാണെങ്കില്‍ ഡല്‍ഹിയിലെ ഓരോ വീടുകളിലും
കയറിയിറങ്ങി ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ താന്‍ ഒരുക്കമാണെന്നും കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അല്ലാത്ത പക്ഷം ബിജെപിക്കാര്‍ ഡല്‍ഹി വിട്ടോളാന്‍ ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ജനങ്ങള്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രസ്താവന. ദല്‍ഹി നിയമസഭാ പ്രത്യേക സമ്മേളനം അവസാനിക്കുന്ന ദിവസത്തിലാണ് പ്രമേയം പാസാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here