ട്രക്ക് മറിഞ്ഞ് 25പേര്‍ക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവാഹ പാര്‍ട്ടിയുമായി പോയ ട്രക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. രാജ്‌കോട്ട്-ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലാണ് അപകടം നടന്നത്. 60 പേരാണ് ട്രക്കിലുണ്ടായിരുന്നത്.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ അനിഡ ഗ്രാമത്തിലേയ്ക്ക് സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ട്രക്ക് പാലത്തില്‍ നിന്ന് 20 അടി താഴ്ചയിലുള്ള കിടങ്ങിലേക്ക് പതിക്കുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ ബോട്ടാഡ്, ഭാവ്‌നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here