യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദനം

കൊച്ചി: പത്ത് രൂപ ബാക്കി നല്‍കാത്തത് ചോദ്യം ചെയ്ത വീട്ടമ്മ ഓട്ടോ ഡ്രൈവറുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍. ആലുവയിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലിസ് കേസെടുത്തു.

എറണാകുളം ആലങ്ങാട് സ്വദേശി നീതയ്ക്കാണ് ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ച് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റത്. എന്നാല്‍ എന്നാല്‍ വീട്ടമ്മ ആക്രമിച്ചെന്ന് കാണിച്ച് ഓട്ടോഡ്രൈവറും ചികിത്സയിലാണ്.

തൃശൂരില്‍ പോയി മടങ്ങിയ നീത ആലുവയില്‍ ബസിറങ്ങി റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ 40 രൂപ ആവശ്യപ്പെട്ടു.

എന്നാല്‍ 35 രൂപ മാത്രം ചില്ലറയായി ഉണ്ടായിരുന്നതിനാല്‍ നീത 500 രൂപയുടെ നോട്ടു നല്‍കി. 500 രൂപ ചില്ലറയാക്കിയ ഡ്രൈവര്‍ 450 രൂപ നീതയ്ക്ക് മടക്കി നല്‍കി. എന്നാല്‍ തനിക്ക് 10 രൂപ കൂടി തിരിച്ച് കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഡ്രൈവര്‍ അസഭ്യവര്‍ഷം ആരംഭിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് നീത പറയുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് നീത എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here