ലിഗയെ കോവളത്ത് എത്തിച്ചത് താനെന്ന് ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരം :കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ മരണത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. യുവതിയുടെ മരണത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു ശാസ്ത്രീയ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. യുവതിയെ കോവളത്ത് എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. അന്നേ ദിവസം ലിഗയെ കോവളത്ത് എത്തിച്ചത് താനാണെന്നും ഓട്ടോ ചാര്‍ജ്ജായി 800 രൂപ തന്നെന്നും ഡ്രൈവര്‍ ഷാജി മൊഴി നല്‍കി.

എന്നാല്‍ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ കോട്ട് ലിഗ ധരിച്ചിരുന്നില്ലെന്നും ഷാജി പറയുന്നു. ഓട്ടോയിലിരുന്ന് സിഗരറ്റ് വലിച്ചിരുന്ന യുവതിയുടെ മാനസികാവസ്ഥ ഒരു വിഷാദ രോഗിയെ പോലെ ആയിരുന്നില്ലെന്നും ഷാജി വെളിപ്പെടുത്തി. പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ലിഗയുടെ മരണം കൊലപാതകമാണോയെന്ന കാര്യത്തില്‍ അന്വേഷണം വീണ്ടും കനക്കുകയാണ്. എന്നാല്‍ ആന്തരികാവയവങ്ങളുടെ വിശദ പരിശോധനയിലൂടെ മാത്രമേ മരണത്തില്‍ കൂടുതല്‍ വ്യക്തത കൈവരികയുളളൂ.

ഈ പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കഴിഞ്ഞയാഴ്ചയാണ് തിരുവല്ലത്ത് കണ്ടല്‍ക്കാട്ടിനുള്ളില്‍ ശിരസറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. ലിത്വേനിയയില്‍ നിന്ന് ആയുര്‍വ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗയെ കഴിഞ്ഞ മാസമാണ് കാണാതായത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൂന്ന് സിഗരറ്റ് കൂടുകള്‍, ലൈറ്റര്‍, കുപ്പിവെള്ളം എന്നിവയും കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here