പ്രിയാവാര്യരെ കുറിച്ച് ബാബു ആന്റണിയ്ക്ക് അറിയില്ല

കൊച്ചി: ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനം പുറത്തുവന്നതോടെ ശ്രദ്ധേയായതാണ് പ്രിയ പ്രകാശ് വാര്യര്‍. ലോകം മുഴുവന്‍ പ്രിയ താരമായപ്പോള്‍ പണി കിട്ടിയ ഒരാളുണ്ട് ഇവിടെ.

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ബാബു ആന്റണി. ഇരുവരുടെയും ജന്മനാടിന്റെ പേരുകളിലെ സാമ്യതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്രിയ പൂങ്കുന്നം സ്വദേശിയും, ബാബു ആന്റണി പൊന്‍കുന്നം സ്വദേശിയുമാണ്.

പേരുകള്‍ ഏതാണ്ട് ഒരു പോലെയായതിനാല്‍ ഇരുവരും ഒരു നാട്ടുകാരാണെന്ന് തെറ്റിദ്ധരിച്ച് നിരവധിയാളുകള്‍ ബാബു ആന്റണിയെ ഫോണില്‍ വിളിച്ച് പ്രിയയുടെ വിശേഷങ്ങള്‍ അന്വേഷിക്കുന്നു.

‘ബാബു ചേട്ടാ പ്രിയയെ അറിയാമോ, അയല്‍വാസിയാണോ, പരിചയമുണ്ടോ’ എന്നൊക്കെ ചോദിച്ചായിരുന്നു വിളികള്‍. മലയാളത്തില്‍ നിന്ന് മാത്രമല്ല, തമിഴ്‌നാട്ടില്‍ നിന്നുള്ള മാധ്യമങ്ങള്‍ വരെ തന്നെ വിളിച്ചുവെന്ന് ബാബു ആന്റണി പറയുന്നു.

വിളിക്കുന്നവരോട് പ്രിയയെ അറിയില്ലെന്ന മറുപടി പറഞ്ഞുമടുത്ത നടന്‍ ഒടുവില്‍ ഗൂഗിളില്‍ നോക്കിയപ്പോഴാണ് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയ പ്രിയയെ കുറിച്ച് മനസിലായത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്തായാലും പ്രിയയ്ക്ക് എല്ലാ ആശംസകളും നേര്‍ന്നാണ് ബാബു ആന്റണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here