ബഹറിന്‍ വന്‍ എണ്ണനിക്ഷേപം കണ്ടെത്തി

മനാമ : മറ്റൊരു വന്‍ എണ്ണനിക്ഷേപം കണ്ടെത്തിയതായി ബഹറിന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം. പടിഞ്ഞാറന്‍ മേഖലയായ ഖലീജ് അല്‍ ബഹറിന്‍ ബേസിനിലാണ് വന്‍തോതില്‍ എണ്ണയുള്ളതായി വ്യക്തമായിരിക്കുന്നത്.

വാതകശേഖരണത്തിലും ഇത് നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്ര വലിയൊരു എണ്ണനിക്ഷേപം 85 വര്‍ഷത്തിനിപ്പുറമാണ് ബഹറിന്‍ കണ്ടെത്തുന്നത്.

ഇതിന് മുന്‍പ് 1932 ലാണ് സമാനമായ രീതിയില്‍ എണ്ണസാന്നിധ്യമുള്ള മേഖല കണ്ടെത്തിയത്. നാച്ചുറല്‍ റിസോഴ്‌സസ് ആന്റ് എക്കണോമിക് സെക്യൂരിറ്റി കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പ്രസ്തുത സ്ഥലത്ത് എണ്ണയുണ്ടെന്ന് കണ്ടെത്തിയതോടെ ഏതുതരമാണെന്നും എത്ര വ്യാപ്തിയിലുണ്ടെന്നും ഈ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പിച്ചെന്ന് മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ വ്യക്തമാക്കി.

ദീര്‍ഘകാലാവശ്യത്തിന് ഉതകുന്നയത്രയും എണ്ണയും ഗ്യാസും ശേഖരിക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here