അധ്യാപിക അടിച്ച അഞ്ചാം ക്ലാസുകാരി മരിച്ചു

ലഖ്‌നൗ: പതിനൊന്ന് വയസുകാരിയുടെ മരണത്തിന് കാരണം അധ്യാപികയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ഒരു പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം.

ബന്ധുക്കളുടെ പരാതിയില്‍ അധ്യാപിക രജനി ഉപാധ്യയ്‌ക്കെതിരെ കേസെടുത്തു. അഞ്ചാം ക്ലാസിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. ഫെബ്രുവരി അഞ്ചിന് വിദ്യാര്‍ത്ഥിയെ അധ്യാപിക അടിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

അധ്യാപികയുടെ അടിയില്‍ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്ന് മരണപ്പെട്ടു.

അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മൃതദേഹവുമായി സ്‌കൂളിന് പുറത്ത് ബന്ധുക്കള്‍ പ്രതിഷേധിച്ചു. അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here