പാരച്ച്യൂട്ട് പ്രവര്‍ത്തിച്ചില്ല ; യുവാവ് രക്ഷപ്പെട്ടു

സ്വീഡന്‍ :24 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുന്നതിനിടെ ശരീരത്തില്‍ ഉറപ്പിച്ച പാരച്ച്യൂട്ട് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് താഴേക്ക് പതിച്ച യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

സ്വീഡനിലെ കുങ്‌സ്‌ഹോള്‍മാനിലാണ് 246 അടിയുള്ള കെട്ടിടത്തില്‍ നിന്ന് താഴേക്ക് പതിച്ച സാഹസികാഭ്യാസി അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.യുവാവ് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ തറയില്‍ വീണതിന് ശേഷം എന്തു സംഭവിച്ചു എന്നതിനെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ദൃശ്യങ്ങളില്ല.

ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ സ്വീഡനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാവ് ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

കേവലം 10 നിമിഷങ്ങള്‍ക്കുള്ളിലാണ് യുവാവ് 24 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നത്. ഈ വീഡോയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here