കാമുകിക്ക് യുവാവില്‍ നിന്ന് ക്രൂരമര്‍ദ്ദനം

വെനിസ്വല :കാമുകിയെ ക്രൂരമായി മര്‍ദ്ധിക്കുന്ന സിസിടിവി വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ദേശീയ ക്ലബ് താരത്തെ ടീമില്‍ നിന്നും പുറത്താക്കി. വെനിസ്വലയിലെ പ്രശസ്ത ബേസ് ബോള്‍ താരം ഡെന്റ്രി വാസ്‌ക്വോസിനെതിരെയാണ് ക്ലബിന്റെ ശിക്ഷാ നടപടി.

വെനിസ്വലന്‍ ക്ലബ്ബായ ലാങ്കസ്റ്റേര്‍സ് ബാര്‍ണ്‍സ്‌റ്റോമേര്‍സ് താരമാണ് ഡെന്റ്രി വാസ്‌ക്വോസ്. സിസിടിവി വിഡീയോ പുറത്ത് വന്നതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് താരത്തിന് നേരെ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്.

ഒരു ചവിട്ടു പടി ഇറങ്ങുന്നതിനിടെ ഡെന്റ്രി തന്റെ കാമുകിയെ മര്‍ദ്ധിക്കുന്നതും ചുമരില്‍ കൂടി വലിച്ചിഴയ്ക്കുന്നതുമാണ് ദൃശ്യങ്ങളില്‍. അടി കൊണ്ട് തളര്‍ന്ന പെണ്‍കുട്ടിയെ താരം വീണ്ടും വീണ്ടും മര്‍ദ്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആ സമയം മറ്റൊരു ക്ലബ്ബിലായിരുന്നു ഡെന്റ്രി കളിച്ച് കൊണ്ടിരുന്നത്. അന്ന് ഗാര്‍ഹിക പീഡനത്തിന് താരം അറസ്റ്റിലായിരുന്നെങ്കിലും പിഴ അടച്ച് ശിക്ഷയില്‍ നിന്നും മോചിതനായി. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് മര്‍ദ്ദനത്തിന്റെ വ്യാപ്തി പുറം ലോകം അറിഞ്ഞത്.

ഇതിന് ശേഷമാണ് 24 കാരനായ താരത്തിനെ പുറത്താക്കന്‍ ക്ലബ് അധികൃതര്‍ തീരുമാനം കൈക്കൊണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here