ബ്യൂട്ടീഷനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ് :റെയില്‍വേ ട്രാക്കില്‍ ബ്യൂട്ടീഷനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജ്യോതി എന്ന 21 വയസ്സുകാരിയെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

ഹൈദരാബാദില്‍ ബ്യൂട്ടിഷനായി ജോലി ചെയ്ത് വരികയായിരുന്നു യുവതി. ഒരു പാസഞ്ചര്‍ ട്രെയിനിലാണ് വൈകുന്നേരം പെണ്‍കുട്ടി വീട്ടിലേക്ക് പോകുവാനായി കയറിയതെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഏറെ നേരം വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള മയിലാരം റെയില്‍വേ സ്‌റ്റേഷനടുത്തുള്ള ട്രാക്കിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും താഴേക്ക് വീണാകും പെണ്‍കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ ദുരൂഹതയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here