മാസം നാല് ലക്ഷം രൂപ വരുമാനം, മൂന്നു ഭാര്യമാര്‍, വ്യാപാര സ്ഥാപനങ്ങള്‍- സമ്പന്നനായ ഭിക്ഷക്കാരന്‍

റാഞ്ചി: ഭിക്ഷാടനം ജോലിയാക്കിയാലോ എന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. കാരണം അത്തരത്തിലുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒരു ദിവസം എല്ലുമുറിയെ പണിയെടുത്താലും സാധാരണക്കാരന് തുച്ഛമായ ശമ്പളമാണ് കിട്ടുന്നത് എന്നാല്‍ ജാര്‍ഖണ്ഡിലെ 40കാരന്‍ ഭിക്ഷാടനത്തിലൂടെ പ്രതിമാസം സമ്പാദിക്കുന്നത് 30000 രൂപയാണ്. ഛോട്ടു ബാരിക് എന്നാണ് ഈ സമ്പന്നനായ ഭിക്ഷക്കാരന്റെ പേര്. റെയില്‍വെ സ്റ്റേഷനാണ് ഇയാളുടെ പ്രധാന ഭിക്ഷാടന കേന്ദ്രം. ബിരുദവും ബിരുദാനന്തര ബിരുദവും എന്‍ജിനീയറിങും വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തുടക്കക്കാരന് ആദ്യ കാലങ്ങളില്‍ ലഭിക്കുന്നത് ഒരുപക്ഷേ ഇതിലും കുറവ് സംഖ്യയായിരിക്കും. ചക്രധാര്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് സുപരിചിതനാണ് ഛോട്ടു. എന്നാല്‍ ഭിക്ഷാടനത്തിലൂടെ മാത്രമല്ല ഛോട്ടു വരുമാനം കണ്ടെത്തുന്നത്. ട്രെയിനില്‍ യാത്രക്കാര്‍ക്ക് വേണ്ട സാധനങ്ങള്‍ വില്‍ക്കുന്നു, സിംദേഗ ജില്ലയിലെ ബന്ദി ഗ്രാമത്തില്‍ അത്യാവശ്യം വലിയൊരു പാത്രക്കട അടക്കം പലതരം ബിസിനസുകളും നടത്തുന്നുണ്ട്. അതേസമയം ഛോട്ടുവിന് മൂന്ന് ഭാര്യമാരുമുണ്ട്. ഇതിലൊരു ഭാര്യയ്ക്കാണ് പാത്രക്കടയുടെ നടത്തിപ്പ് ചുമതല. പ്രതിമാസം ഏകദേശം നാല് ലക്ഷത്തോളം രൂപ ഭിക്ഷാടനത്തിലൂടെയും ബിസിനസിലൂടെയും താന്‍ സമ്പാദിക്കുന്നുണ്ടെന്ന് ഛോട്ടു സമ്മതിക്കുന്നു. എല്ലാ മാസവും കൃത്യമായി ഇത് വീതംവച്ച് ഭാര്യമാര്‍ക്ക് നല്‍കാറുമുണ്ടെന്നും ഇയാള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here