യുവനടി മുറിയില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത :യുവനടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളി ടെലിവിഷന്‍ താരം മൗമിത സാഹയെയാണ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 23 വയസായിരുന്നു.

റിയാജെന്റ് പാര്‍ക് ഏരിയയിലെ ഫ്‌ളാറ്റിലായിരുന്നു മൗമിതയുടെ താമസം. ഫ്‌ളാറ്റുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു.

ഈ സമയം ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു നടി. യുവതി ഇവിടെ താമസമാരംഭിച്ചിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ ദിവസം ഉച്ചയോടെ മുറിയില്‍ പ്രവേശിച്ച മൗമിത പിന്നീട് പുറത്തുവന്നിരുന്നില്ല.

അതിനിടെ മാതാപിതാക്കള്‍ വിളിച്ചിട്ട് മൗമിതയെ ഫോണില്‍ കിട്ടിയതുമില്ല. ഇതോടെ ഇവര്‍ ഉടമയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടമയെത്തി പരിശോധിച്ചപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയില്‍ കാണപ്പെട്ടു.

ഇതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കടുത്ത വിഷാദത്തെത്തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here