അടിവസ്ത്രം ധരിക്കാതെ ലൈവ് പരിപാടിക്കെത്തിയ നടിയുടെ പാവാട അഴിഞ്ഞു വീണു; പ്രേക്ഷകരുടെ മുന്‍പില്‍ നഗ്നയായി താരം

സിഡ്‌നി: ചാനല്‍ പരിപാടിക്കിടെ മോഡലും നടിയുമായ കോര്‍ട്‌നി ആക്ടിന്റെ വസ്ത്രം അഴിഞ്ഞുപോയി. ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ലൈവ് പരിപാടിക്കിടെയാണ് അടിവസ്ത്രം ധരിക്കാതെയെത്തിയ നടിയുടെ പാവാട അഴിഞ്ഞു പോയത്. ഇതോടെ പരിപാടിയുടെ തുടക്കം തന്നെ വന്‍ ഹിറ്റായെന്നാണ് റിപ്പോര്‍ട്ട്. കാണികള്‍ക്കിടയിലേക്ക് കൈവീശി കാണിച്ച് പടിക്കെട്ടുകള്‍ ഇറങ്ങുമ്പോഴായിരുന്നു കോര്‍ട്‌നി ആക്ട് എന്ന് വിളിപ്പേരുള്ള ഷെയ്ന്‍ ഗില്‍ബര്‍ട്ടോ ജെനേക്കോയുടെ വസ്ത്രം അഴിഞ്ഞു വീണത്.

ഇതോടെ പാവാടയും പിടിച്ച് ഓടുകയായിരുന്നു കോര്‍ട്‌നി. താന്‍ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സ്‌കേര്‍ട്ട് അഴിഞ്ഞു വീഴുകയായിരുന്നുവെന്ന് നടി പിന്നീട് പ്രതികരിച്ചു. തനിക്കിത് വിശ്വസിക്കാനേ സാധിക്കുന്നില്ലെന്നും കോര്‍ട്‌നി പറഞ്ഞു. പരിപാടിയുടെ അവതാരകയും മറ്റ് അണിയറപ്രവര്‍ത്തകരും കുറച്ച് നേരത്തേക്ക് അമ്പരപ്പിലായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകരെ ഇക്കിളിപ്പെടുത്താന്‍ ചാനല്‍ മനപ്പൂര്‍വം നടത്തിയ നാടകമാണിതെന്ന് വിമര്‍ശനങ്ങളുണ്ട്. കോര്‍ട്‌നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയത് ബിഗ്ബ്രദര്‍ ഷോയില്‍ വരാനിരിക്കുന്ന അത്ഭുതങ്ങളുടെ തുടക്കം മാത്രമാണെന്ന് അവതാരകയായ എന്ന വില്ലിസ് പറഞ്ഞതും ഇത് ശരിവെക്കുന്നതാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

കൂടുതല്‍ ചിത്രങ്ങള്‍

      

LEAVE A REPLY

Please enter your comment!
Please enter your name here