17 കോടിയുടെ നറുക്കെടുത്തതും ഹരികൃഷ്ണന്‍

ദുബായ് : അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ 20 കോടി 7 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായത് മലയാളിയായ ഹരികൃഷ്ണന്‍ വി നായരായിരുന്നു. അതുല്യ ഭാഗ്യമാണ് ഈ മലയാളിയെ തേടിയെത്തിയത്.

എന്നാല്‍ ഹരികൃഷ്ണന്‍ തൊട്ടതെല്ലാം പൊന്നാക്കുകയാണ്. അതായത് ഹരികൃഷ്ണന്റെ ഭാഗ്യം ഇവിടെ അവസാനിക്കുന്നില്ലെന്നര്‍ത്ഥം. സംഭവം ഇങ്ങനെ. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ 17 കോടിയുടെ സമ്മാനത്തിന് അര്‍ഹനായതും ഒരു മലയാളിയായിരുന്നു.

സുനില്‍ മാപ്പറ്റ കൃഷ്ണന്‍ കുട്ടി നായര്‍ എന്നയാള്‍ക്കാണ് ഈ അസുലഭ ഭാഗ്യം കൈവന്നത്. ഇന്നാല്‍ ഇദ്ദേഹത്തിന് 17 കോടി അടിച്ച ടിക്കറ്റിന്റെ നറുക്കെടുത്തത് ഹരിയാണെന്നതാണ് അപൂര്‍വതയായത്.

120 ലക്ഷം ദിര്‍ഹം അതായത് തനിക്ക് ലഭിച്ച 20 കോടി 7 ലക്ഷം രൂപ കൈപ്പറ്റാനെത്തിയതായിരുന്നു ഹരി. ഒപ്പം കുടുംബവുമുണ്ടായിരുന്നു. ഇവിടെ വെച്ചാണ് 17 കോടിയുടെ നറുക്കെടുക്കാന്‍ ഹരിക്ക് ഭാഗ്യം ലഭിച്ചത്.

സമ്മാനം കൈപ്പറ്റുന്നതോടൊപ്പം അടുത്ത നറുക്കെടുപ്പിലെ ഭാഗ്യവാനെ തെരഞ്ഞെടുക്കാനും സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. നറുക്കെടുത്തപ്പോള്‍ 17 കോടിയടിച്ചത് മലയാളിയായ സുനിലിന്.

സുനിലും സുഹൃത്തുക്കളായ ദിപിന്‍ദാസ്, അഭിലാഷ്, സൈനുദ്ദീന്‍, ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് അഞ്ഞൂറ് ദിര്‍ഹത്തിന്റെ ടിക്കറ്റെടുത്തത്. ആലപ്പുഴക്കാരനാണ് 42 കാരനായ ഹരികൃഷ്ണന്‍. നഗരത്തോട് ചേര്‍ന്നാണ് വീട്.

രജനി നിവാസില്‍ പരേതനായ വേലപ്പന്‍ നായര്‍ പത്മാവതി ദമ്പതികളുടെ മകനാണ്. ദുബായില്‍ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുന്നു.15 വര്‍ഷമായി യുഎഇയിലാണ്.

Dh12 million richer

Watch: Dh12 million winner receives his cheque More on http://gulfnews.com/1.2169700?utm_source=facebook&utm_medium=post

Gulf Newsさんの投稿 2018年2月7日(水)

യുഎഇ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here