സ്വര്‍ണ്ണക്കട്ടികള്‍ അവശേഷിക്കുന്ന ഇടങ്ങള്‍

കാലിഫോര്‍ണിയ :ലോകത്തില്‍ ഏറ്റവും വില പിടിപ്പുള്ള ലോഹങ്ങളിലൊന്നാണ് സ്വര്‍ണ്ണം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ സ്വര്‍ണ്ണത്തിനായുള്ള ഖനനം മനുഷ്യന്‍ ആരംഭിച്ചു തുടങ്ങിയിരുന്നു. അമിതമായ ഈ ഖനനങ്ങളുടെ ഫലമായി തന്നെ ഇന്ന് ഭൂമിയില്‍ അപൂര്‍വമായി മാത്രമേ സ്വര്‍ണ്ണം കട്ടികളായി കാണപ്പെടാറുള്ളു.

കണ്ടെടുത്താല്‍ തന്നെ അവ എത്രയും പെട്ടെന്ന് ഉരുക്കി വില്‍പ്പന കമ്പോളങ്ങളില്‍ എത്തപ്പെടും. എന്നാല്‍ ലോകത്ത് ഇന്നും അപൂര്‍വമായി ചിലയിടങ്ങളില്‍ സ്വര്‍ണ്ണ കട്ടികള്‍ ശേഖരിച്ച് വെച്ചിട്ടുണ്ട് എന്നുള്ള വസ്തുത ആരേയും അത്ഭുതപ്പെടുത്തുന്നതാണ്.

അയേണ്‍ സ്‌റ്റോണ്‍സ് ക്രൗണ്‍ ജ്വുവല്‍ യുഎസ്എ
1992 ല്‍ സോനോറോ കമ്പനിയാണ് കാലിഫോര്‍ണിയയിലെ ക്വോര്‍ട്ട്‌സ് മലയില്‍ വെച്ച് ഈ സ്വര്‍ണ്ണകട്ടി ഖനനം ചെയ്‌തെടുക്കുന്നത്. 16.4 കിലോ തൂക്കമുള്ള ഇവ കാലിഫോര്‍ണിയയിലെ അയണ്‍ സ്‌റ്റോണ്‍ വിനേയാര്‍ഡ്‌സ് എന്ന പൈതൃക മ്യൂസിയത്തിലാണ് ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത്.

നോര്‍മാണ്ടി അസത്രേലിയ
പടിഞ്ഞാരന്‍ ആസ്‌ത്രേലിയയിലെ കല്‍ഗൂരിയില്‍ 1995 ലാണ് ഇവ ഖനനം ചെയ്‌തെടുക്കുന്നത്. 25.5 കിലോ ഭാരമുള്ള ഇവ ആസ്‌ത്രേലിയയിലെ പെര്‍ത്ത് മിന്റ് മ്യൂസിയത്തിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.

ഹാന്‍ഡ് ഓഫ് ഫെയ്ത്ത് ആസ്‌ത്രേലിയ
1980 ല്‍ ആസ്‌ത്രേലിയയിലെ കിങ്‌ഗോവറില്‍ വെച്ചാണ് ഈ സ്വര്‍ണ്ണകട്ടി ഖനനം ചെയ്‌തെടുത്തത്. 27.99 കിലോ തൂക്കമുള്ള ഇവയിപ്പോള്‍ ലാസ് വാഗസിലെ പടിഞ്ഞാറന്‍ ഫ്രീമോണ്ട് തെരുവിലെ ഒരു മ്യൂസിയത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

ദ ഗ്രേയ്റ്റ് ട്രയാംഗിള്‍ റഷ്യ
ത്രികോണാകൃതിക്ക് സമാനമായ ഈ സ്വര്‍ണ്ണക്കട്ടി 1842 ല്‍ റഷ്യയിലെ യുറല്‍സില്‍ വെച്ചാണ് ഖനനം ചെയ്‌തെടുത്തത്. 36.2 കിലോഗ്രാം ഭാരമുള്ള ഇവയില്‍ 32 കിലോയോളം സ്വര്‍ണ്ണമാണ്. മോസ്‌കോയിലെ ക്രമ്ലിന്‍ മ്യൂസിയത്തിലാണ് ഇവ സുക്ഷിച്ചിട്ടുള്ളത്.

പെപ്പിറ്റ കനാ
നിലവില്‍ കണ്ടെത്തിയതില്‍ വെച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണക്കട്ടിയാണ് ഇവ. 1983 ല്‍ ബ്രസീലിലെ പാരയില്‍ വെച്ചാണ് ഇവ ഖനനം ചെയ്‌തെടുക്കന്നത. 60.82 കിലോ ഭാരമുള്ള ഇവയില്‍ 52.33 കിലോയും സ്വര്‍ണ്ണമാണ്. ബ്രസീലിലെ ബാങ്കോ സെന്‍ട്രല്‍ മ്യൂസിയത്തിലാണ് ഇത് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here