ബിജെപി ഭക്ഷണനാടകം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്‌

മുംബൈ : ദളിത് വീടുകളില്‍ ചെന്ന് ഭക്ഷണം കഴിച്ച് ബിജെപി നടത്തിവരുന്ന നാടകം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാടകങ്ങള്‍ക്ക് പകരം സ്വാഭാവിക ഇടപെടലിലൂടെയേ ജാതി വിവേചനം അവസാനിപ്പിക്കാനാകൂ.

ബിജെപി നേതാക്കള്‍ ദളിതരെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കുകയാണ് വേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ദളിത് മുന്നേറ്റത്തിനായി ആര്‍എസ്എസ് സംഘടിപ്പിച്ച യോഗത്തിലായിരുന്നു മോഹന്‍ ഭാഗവതിന്റെ കടന്നാക്രമണം.

ദളിതരുടെ വീടുകളില്‍ പോയതുകൊണ്ടായില്ല. അവരെ നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കണം. അവരെ സ്വീകരിക്കാന്‍ നമ്മളും തയ്യാറാകണം. അഷ്ടമി നാളില്‍ ദളിത് പെണ്‍കുട്ടികളെ വീട്ടില്‍ പോയി ആദരിക്കുന്നതിന് സമാനമായി നമ്മുടെ പെണ്‍മക്കളെ ദളിതരുടെ ഭവനങ്ങളിലേക്ക് അയയ്ക്കാന്‍ നാം സന്നദ്ധരാകുമോയെന്നും അദ്ദേഹം ചോദിച്ചു.

നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയെയാണ് മോഹന്‍ ഭാഗവത് വിമര്‍ശിച്ചത്. കഴിഞ്ഞമാസം മുതല്‍ ആരംഭിച്ച പദ്ധതിയനുസരിച്ച് ബിജെപി മന്ത്രിമാരും എംപിമാരും ദളിത് ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണം. തുടര്‍ന്ന് അവര്‍ക്കൊപ്പം ഭക്ഷണവും കഴിക്കണമെന്നുമായിരുന്നു നരേന്ദ്രമോദിയുടെ ആഹ്വാനം.

LEAVE A REPLY

Please enter your comment!
Please enter your name here