ജാഗ്രത പാലിക്കുക; മരണഭീതി വിതച്ച് ചോരക്കണ്ണീര്‍ പനി പടരുന്നു; രോഗലക്ഷണങ്ങള്‍ ഇങ്ങനെ

സുഡാന്‍ : ലോകത്താകമാനം ഭീതി വിതച്ച് ചോരക്കണ്ണീര്‍ പനി ( ബ്ലീഡിങ് ഐ ഫീവര്‍ )പടരുന്നു.ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം വ്യാപിക്കുന്നത്. മാരകമായ ഈ അപൂര്‍വ രോഗത്തെ തുടര്‍ന്ന് സുഡാനില്‍ ഡിസംബറില്‍ 3 പേര്‍ മരിച്ചിരുന്നു.ഗര്‍ഭിണി ഉള്‍പ്പെടെയായിരുന്നു മരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ ഒന്‍പത് കാരിയും കൊല്ലപ്പെട്ടു. നിലവില്‍ 60 പേര്‍ രോഗത്തിന് ചികിത്സയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.മറ്റിടങ്ങളിലേക്കും രോഗം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചെളളില്‍ നിന്നാണ് രോഗം പരക്കുന്നതെന്നാണ് നിഗമനം. ക്രിമിയന്‍ കോങ്കോ ഹെമറാജിക് ഫീവര്‍ എന്നാണ് രോഗത്തിന്റെ ശാസ്ത്രീയനാമം.കടുത്ത പനിക്കൊപ്പം കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകും. ശരീര വേദന, തലവേദന, ശര്‍ദ്ദില്‍, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍.രോഗം കടുക്കുമ്പോള്‍ കണ്ണില്‍ നിന്നും സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തശ്രാവമുണ്ടാകും.രോഗം വന്നാല്‍ മരണസാധ്യത 40 ശതമാനത്തിലേറെയാണ്. രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും. ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ പ്ലേഗിനേക്കാള്‍ ഭീദിതമാണ് ബ്ലീഡിങ് ഐ ഫീവര്‍ അഥവാ ചോരക്കണ്ണീര്‍ പനി.ലോകത്താകമാനം പടര്‍ന്ന എബോള നേരത്തേ മരണതാണ്ഡവമാടിയിരുന്നു. ഇതിന് പിന്നാലെ ലോക ജനതയെ മരണഭീതിയിലാഴ്ത്തുകയാണ് ചോരക്കണ്ണീര്‍ പനി.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here