പാട്ടും നൃത്തവുമായി ബോളിവുഡ് താരങ്ങള്‍ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന സുന്ദര രാത്രി

മുംബൈ :ബോളിവുഡ് താരങ്ങള്‍ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന സുന്ദര നിമിഷങ്ങള്‍ക്കായിരുന്നു ഇന്നലെ മുംബൈ നഗരം സാക്ഷ്യം വഹിച്ചത്. മുംബൈ പോലിസിന്റെ വാര്‍ഷിക കുടുംബ സംഗമ ചടങ്ങായ  ഉമംഗിന്റെ വേദിയിലേക്കായിരുന്നു ബോളിവുഡിലെ താരങ്ങള്‍ ഒന്നടങ്കം വന്നിറങ്ങിയത്.അമിതാഭ് ബച്ചന്‍ തൊട്ട് അലിയാ ഭട്ട് വരെയുള്ള താരങ്ങളുടെ നീണ്ട നിര ചടങ്ങിനെ സമ്പന്നമാക്കി. മുംബൈ നഗരത്തിലെ ക്രമസമാധാനപാലനത്തിനായി പൊലീസ് സേനയിലെ അംഗങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥയേയും ധീരതയെയും ചടങ്ങിനെത്തിയ ഏവരും അഭിനന്ദിച്ചു.ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, അനുഷ്‌ക ശര്‍മ്മ, ശ്രീദേവി, അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, രവീണ ടണ്ടന്‍, അര്‍ജ്ജുന്‍ കപൂര്‍, രണ്‍വീര്‍ സിങ്, ദീപികാ പദുകോണ്‍, കൃതി സെനന്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചടങ്ങിനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here