പിതാവ് മകനെ പോസ്റ്റില്‍ കെട്ടിയിട്ടു

ഹൈദരാബാദ്: സ്‌കൂളില്‍ പോകാന്‍ മടികാണിച്ച മകനെ പിതാവ് പൊരിവെയിലത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. തെലങ്കാനയിലെ ബദ്രാചലത്തിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

കമലാപൂര്‍ ആദര്‍ശ ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ ഗൊല്ലയെയാണ് അച്ഛന്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഗൊല്ല സ്‌കൂളില്‍ പോയിരുന്നില്ല. ഇത് ചോദ്യം ചെയ്ത പിതാവ് കുട്ടിയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു. സംഭവം അറിഞ്ഞ് തെലങ്കാനയിലെ ബാലാവകാശ സംഘടനയായ ബാലാല ഹക്കുള സംഘം സ്ഥലത്തെത്തി.

ഇവര്‍ വിവരം കളക്ടറെ അറിയിച്ചു. മാതാപിതാക്കള്‍ക്ക് കുട്ടിയെ നോക്കാന്‍ അറിയില്ലെന്ന് കാണിച്ച് ഹോസ്റ്റലിലേക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം മാതാപിതാക്കള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here