മരിച്ചുപോയ കുഞ്ഞനിയത്തിക്ക് വേണ്ടി ഗാനം ആലപിച്ച് നാല് വയസുകാരന്‍; വീഡിയോ വൈറലാവുന്നു

മെക്‌സികോ: മരിച്ചുപോയ കുഞ്ഞനിയത്തിക്ക് വേണ്ടി ഗാനം ആലപിക്കുന്ന നാല് വയസുകാരന്റെ വീഡിയോ വൈറലായി. സഹോദരിയുടെ ഫോട്ടോയുടെ മുമ്പിലാണ് അലക്‌സ് എന്ന കുട്ടി പാട്ട് പാടുന്നത്. കുഞ്ഞു പെങ്ങള്‍ അവായുടെ പിറന്നാള്‍ ദിനത്തിലായിരുന്നു അലക്‌സിന്റെ ഗാനാലാപനം. കുട്ടിയുടെ പിതാവ് സമീറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘കോകോ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘റിമെമ്പര്‍ മീ’ എന്ന ഗാനമാണ് അലക്‌സ് അനിയത്തിക്ക് വേണ്ടി പാടിയത്. വീഡിയോ എടുക്കുന്നത് പോലും അറിയാതെയാണ് അവന്‍ ഗാനം ആലപിക്കുന്നതെന്ന് സമീര്‍ കുറിക്കുന്നു. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ കാഴ്ചക്കാരുടെ കണ്ണ് നിറയ്ക്കുന്നതാണ്. വീഡിയോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം വൈറലായി. താങ്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി റിമെമ്പര്‍ മീയുടെ ഗാനരചയിതാവ് ക്രിസ്റ്റന്‍ ആന്റേഴ്‌സണ്‍ സമീറിന്റെ വീഡിയോയ്ക്ക് കമന്റ് ചെയ്തു. മകന്‍ മനോഹരമായി ഗാനം ആലപിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് കുറിച്ചു.

https://twitter.com/SAM1R/status/947291512303489024

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here