കനത്ത മഞ്ഞ് വീഴ്ചയ്ക്കിടയിലും പരീക്ഷ എഴുതുവാനായി കിലോമീറ്ററുകളോളം നടന്ന് സ്‌കൂളിലെത്തിയ എട്ട് വയസ്സുകാരന്‍

യുനാന്‍ :കനത്ത മഞ്ഞ് വീഴ്ചയ്ക്കിടയിലും അവസാന വര്‍ഷ പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് നടന്ന ഒരു എട്ട് വയസ്സുകാരന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആരുടെയും കണ്ണ് നിറയും. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ക്‌സിഞ്ചിലെ നഗരത്തിലാണ് ഒരു പിഞ്ചു കുട്ടിയുടെ പഠിക്കുവാനുള്ള അടങ്ങാത്ത തൃഷ്ണ ഏവരുടെയും കയ്യടി നേടിയത്.ക്‌സിഞ്ചിലെ നഗരത്തിലെ ഷുയാന്‍ഷാമ്പോ പ്രാഥമിക വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വാങ് ഫ്യുമാന്‍ എന്ന ഈ കുട്ടി.  മലമുകളിലുള്ള പ്രദേശമായത് കൊണ്ട് തന്നെ സ്‌കൂള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊക്കെ ഈ മേഖലയില്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ സ്‌കൂളില്‍ നിന്നും 4 കിലോ മീറ്റര്‍ ദൂരം അകലെയായിരുന്നു ഫ്യുമാന്റെ വീട്.
വാര്‍ഷിക പരീക്ഷ നടക്കുന്ന വേളയില്‍ ഇവിടങ്ങളിലെ കാലാവസ്ഥ -9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. എന്നാല്‍ ജീവിതത്തില്‍ മുന്നേറുവാന്‍ തനിക്ക് ഈ പരീക്ഷ എഴുതിയെ മതിയാവു എന്ന് നിശ്ചയിച്ചുറപ്പിച്ച  വാങ് കടുത്ത തണുപ്പിനെ അവഗണിച്ച് സ്‌കൂളിലേക്കായി രാവിലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി. പ്രായമായ മുത്തശ്ശിയും സഹോദരിയും മാത്രമേ ഈ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.കടുത്ത തണുപ്പില്‍ ഒരു മണിക്കുറോളം സമയം നടന്നാണ് ഈ വിദ്യാര്‍ത്ഥി സ്‌കൂളിലേക്കെത്തിയത്. മുടിയില്‍ മുഴുവന്‍ ഐസ് വീണ് ചുവന്ന്തുടുത്ത മുഖവുമായി കുട്ടി സ്‌കൂളിലെത്തിയപ്പോള്‍ തന്നെ സഹപാഠികളായ വിദ്യാര്‍ത്ഥികളൊക്കെ ചിരിക്കുവാന്‍ തുടങ്ങി. എന്നാല്‍ കുട്ടിയുടെ ദൃഢ നിശ്ചയത്തില്‍ സന്തോഷവാനായ ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ത്ഥിയുടെ ഈ ചിത്രങ്ങള്‍ എടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.ഇതിന് പിന്നാലെ നിരവധി സുമനസ്സുകളാണ് വിദ്യാര്‍ത്ഥിക്കും സ്‌കൂളിനും സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. അതോടെ സമൂഹ മാധ്യമങ്ങളില്‍ ഈ വിദ്യാര്‍ത്ഥിക്ക് ഒരു പേരും വീണു ‘ഐസ് ബോയ്’

LEAVE A REPLY

Please enter your comment!
Please enter your name here