സൗദി ആക്രമണത്തില്‍ നിരവധി മരണം

സന : സൗദി സഖ്യസേനയുടെ മിസൈല്‍ ആക്രമണത്തില്‍ യെമനില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടു. വിവാഹച്ചടങ്ങിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ വധുവുള്‍പ്പെടെയാണ് മരണപ്പെട്ടത്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

88 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സബ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. വടക്കന്‍ യെമനില്‍ ഖാനിസ് ജില്ലയിലെ വിവാഹച്ചടങ്ങിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.

വരനടക്കം 45 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 30 ഓളം പേര്‍ കുട്ടികളാണ്. ഇതില്‍ ചിലരുടെ നില ഗുരുതരവുമാണ്.

ആക്രമണത്തില്‍ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൗദി സഖ്യസേനയുടെ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടുപറന്നതിനാല്‍ ആക്രമണം നടന്ന സ്ഥലത്തേക്ക് ആംബുലന്‍സുകള്‍ക്ക് ഉടന്‍ എത്തിപ്പെടാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടയില്‍ യെമനില്‍ 10,000 ത്തോളം സാധാരണ പൗരന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2015 ല്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതികള്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയതോടെ സൗദി സഖ്യസേന യെമനില്‍ ഇടപെടല്‍ തുടങ്ങിയതും ഇരുവിഭാഗവും ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here