വിവാഹ ദിവസം നവവധു പ്രസവിച്ചു

ഉനാവോ :വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറി വന്ന യുവതി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ ഉനാവോ ജില്ലയിലെ ജാര്‍ഗോണ്‍ ഗ്രാമത്തിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്.

ഫെബ്രുവരി 20 നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ ഉടന്‍
നവവധുവിന് വയറു വേദന തുടങ്ങി.വിവാഹത്തിന് ശേഷമുള്ള ചടങ്ങുകള്‍ക്കിടെയായിരുന്ന വധുവിന് വേദന അനുഭവപ്പെട്ടത്. അധികം വൈകാതെ തന്നെ വീട്ടിലുള്ള മറ്റ് സ്ത്രീജനങ്ങള്‍ക്ക് സംഗതി പ്രസവ വേദനയാണെന്ന് പിടികിട്ടി.

നിമിഷങ്ങള്‍ക്കകം കല്ല്യാണ പെണ്ണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വിവാഹ നിശ്ചയ സമയത്ത് മാത്രമാണ് വരന്‍ ഇതിന് മുന്‍പ് വധുവിനെ കണ്ടത്.

അതുകൊണ്ട് തന്നെ വിവാഹ ദിവസം തന്നെ നവവധു പ്രസവിച്ചത് വരനേയും ബന്ധുക്കളെയും അമ്പരപ്പെടുത്തി. സംഭവത്തിന് ശേഷം വധുവിനും പിതാവിനുമെതിരെ യുവാവ് വഞ്ചനാ കുറ്റത്തിന് പൊലീസില്‍ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here