കല്യാണ ദിവസം മെയ്ക്കപ്പ് ഓവറായതിനെ തുടര്‍ന്ന് നവവധു പൊട്ടിത്തെറിച്ചു ;അവസാനം വീണ്ടും ഷൂട്ട് ചെയ്തു

തായ്‌ലന്റ് :സ്വന്തം വിവാഹത്തിന് പരമാവധി സുന്ദരിയായി അണിഞ്ഞൊരുങ്ങുക എന്നത് ഏതൊരു സത്രീയുടെയും വലിയ ആഗ്രഹങ്ങളിലൊന്നാണ്. മേയ്ക്കപ്പ് അല്‍പ്പമൊന്ന് കുറഞ്ഞ് പോയാല്‍ ആ ദിവസത്തെ മൊത്തം സന്തോഷങ്ങളെയും അത് ബാധിക്കും. അതുകൊണ്ട് സുന്ദരിമാരായി വധുവിനെ ഒരുക്കാന്‍ എത്ര പണം ചിലവഴിക്കാനും വീട്ടുകാര്‍ ഒരുക്കമാണ് താനും ഈ വിപണി സാധ്യത മുന്‍നിര്‍ത്തി വധുവിനെ അണിയിച്ചൊരുക്കുന്ന നിരവധി മെയ്ക്കപ്പ് സെന്ററുകളും നിലവിലുണ്ട്. ഇതില്‍ വ്യാജന്‍മാരുമുണ്ട്. ഇത്തരമൊരു ബ്ല്യൂട്ടി പാര്‍ലറുകാരുടെ ചതിയില്‍പ്പെട്ട് തന്റെ വിവാഹ ദിനം അലങ്കോലമായ യുവതി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.തായ്‌ലന്റ് സ്വദേശിനിയായ ദാരികാ ക്ലിന്‍കുഹലാബിനാണ് ഈ മോശം അനുഭവം ഉണ്ടായത്. വീടിനടുത്ത് പുതുതായി തുടങ്ങിയ ബ്രൈഡല്‍ മെയ്ക്കപ്പ് സെന്ററിന്റെ പൊള്ളയായ വാക്കുകള്‍ വിശ്വസിച്ച ദാരികയ്ക്ക തന്റെ ജീവിതത്തില്‍ ഇതിന് നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. വളരെ മോശമായിട്ടായിരുന്നു അവര്‍ ദാരികയ്ക്ക് മെയ്ക്കപ്പ് ചെയ്ത് നല്‍കിയത്.ഫോട്ടോകള്‍ ലഭിച്ചപ്പോഴാണ് താന്‍ കല്യാണത്തില്‍ എത്ര മാത്രം മോശം തരത്തിലായിരുന്നു കാണപ്പെട്ടത് എന്ന് യുവതിക്ക് ബോധ്യമായത്. സങ്കടം സഹിക്കവയ്യാതെ യുവതി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു.ഈ പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് ബാങ്കോങ്ക് സ്വദേശിയായ ഒരു പ്രമുഖ ഫോട്ടോഗ്രാഫര്‍ യുവതിയെ സഹായിക്കാനായി രംഗത്തെത്തി. വിവാഹ ഫോട്ടോസ് ഒന്നു കൂടി എടുക്കാം എന്ന് അവര്‍ യുവതിയെ അറിയിച്ചു. എന്നാല്‍ തന്റെ ഈ ചെറിയ ആവശ്യങ്ങള്‍ക്കായി ബാങ്കോക്കില്‍ നിന്നും ഫോട്ടോഗ്രാഫറും സംഘവും തന്റെ കൊച്ചു ഗ്രാമത്തിലേക്ക് എത്തുമെന്ന് യുവതി സ്വപ്‌നം പോലും കണ്ടിരുന്നില്ല. എന്നാലും യുവതി സമ്മതം മൂളി.എന്നാല്‍ ദാരികയെ തന്നെ അത്ഭുതപ്പെടുത്തി ഫോട്ടോഗ്രാഫറും സംഘവും ഇവരെ തേടിയെത്തി. ഇത്തവണ അടിപൊളിയായി മെയ്ക്കപ്പ് ചെയ്ത് ദാരികയും ഭര്‍ത്താവും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here