വധുവിന്റെ കൈ മുതല കടിച്ചെടുത്തു

സിംബാബ്‌വെ: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വധുവിന്റെ കൈ മുതല കടിച്ചെടുത്തു. ജീവന്‍ പിടയുന്ന വേദനയിലും അവള്‍ വിവാഹത്തിനായി ഒരുങ്ങി.

അപകടം നടന്ന് അഞ്ചാം ദിവസം നിശ്ചയിച്ച സമയത്തു തന്നെ സിംബാബ്‌വെ സ്വദേശിയായ സെനലെ നെലോവു ബ്രിട്ടീഷുകാരനായ ജെയ്മി ഫോക്‌സിനെ വിവാഹം ചെയ്തു. കാമുകനും ഭാവി വരനുമായ ജെയ്മിക്കൊപ്പം വഞ്ചിയില്‍ സഞ്ചരിക്കവേയാണ് യുവതിയ്ക്ക് കൈ നഷ്ടമായത്.

സിംബാബ്‌വെയിലെ ഏറ്റവു വലിയ നദിയായ സാംബേസി നദിയിലൂടെയായിരുന്നു ഇവരുടെ യാത്ര. ഇതിനിടെയില്‍ ഇവരുടെ വഞ്ചി മുതല ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇരുവരും വെള്ളത്തിലേക്കു വീണു.

ഒപ്പമുണ്ടായിരുന്ന വഞ്ചിക്കാര്‍ ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സെനലെയുടെ കൈയില്‍ മുതല കടിച്ചിരുന്നു. എന്നാല്‍ ഒപ്പമുള്ളവര്‍ സെനലയെ വലിച്ചു വഞ്ചിയില്‍ കയറ്റുമ്പോഴേക്കും യുവതിയുടെ കൈ നഷ്ടമായിരുന്നു.

വലതു കൈ ആണ് നഷ്ടമായത്. വിവാഹ ദിവസം മാറ്റിവെക്കാമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. അതേ ദിവസം തന്നെ തങ്ങള്‍ ഒന്നിക്കുമെന്ന് ജാമിയും സെനലയും തീരുമാനിച്ചു.

കഴിഞ്ഞ 18 മാസമായി ഇരുവരും പ്രണയത്തിലാണ്. സെനലയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിക്ക് സമീപമുള്ള പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കൈ നഷ്ടമായ സമയത്ത് സെനല കരയുക പോലും ചെയ്തില്ലെന്നാണ് ജെയ്മി പിന്നീട് പറഞ്ഞ്.

വേദന അറിയാന്‍ പോലും പറ്റാത്ത അത്ര ഞെട്ടലില്‍ ആയിരുന്നു സെനല. കൈ നഷ്ടമായതിലുള്ള സങ്കടത്തിലല്ല മറിച്ചു സെനലയെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് താനുള്ളതെന്നും ജെയ്മി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here