ഞങ്ങള്‍ മരിക്കുന്നു; രക്ഷപ്പെടാന്‍ വഴിയൊന്നുമില്ലാതായ 56കാരി കൊച്ചുമകളെ തോളിലേറ്റി മകളെ വിളിച്ചു പറഞ്ഞു

ബ്രോന്‍സ്: വലിയ തീപ്പന്തം തങ്ങളെ വിഴുങ്ങുന്നതിന് മുന്‍പ് ആ അമ്മ മകളെ വിളിച്ച് പറഞ്ഞു, ഞങ്ങള്‍ മരിക്കുകയാണ്. ന്യൂയോര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ തീയില്‍ അകപ്പെട്ട മാതാവ് കൊച്ചുമകളേയും മാറത്തടുക്കിയാണ് മകളെ ഫോണില്‍ വിളിച്ചത്. 56 വയസുള്ള മറിയ ബേറ്റിസും 8 മാസം പ്രായമുള്ള കൊച്ചുമകളും മൂന്നാം നിലയിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ചതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലുണ്ടായ ആ അഗ്നിബാധയില്‍ 12 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അവസാനമായി അമ്മ തന്നെ വിളിച്ചപ്പോള്‍ ആകെ പേടിച്ച് അരണ്ടിരുന്നുവെന്ന് മകള്‍ ക്രിസ്റ്റിന്‍ (26) പറയുന്നു. കെട്ടിടത്തിന് തീപിടിച്ചെന്നും തങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും അമ്മ പറഞ്ഞുവെന്ന് പിന്നീട് ക്രിസ്റ്റിന്‍ വെളിപ്പെടുത്തി. തനിക്ക് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ മാതാവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു. ക്രിസ്മസ് സമ്മാനമായി ലഭിച്ച കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെ എല്ലാം കത്തിച്ചാമ്പലായെന്നും ക്രിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. മറിയയുടെ സഹോദരനും ഫോണ്‍ സന്ദേശം സ്ഥിരീകരിച്ചു. അതേസമയം ഒരു കുട്ടി സ്റ്റൗവുമായി കളിച്ചതാണ് അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിത്താന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. 

LEAVE A REPLY

Please enter your comment!
Please enter your name here