മുംബൈയില്‍ ഈ സുന്ദരി സംഘടിപ്പിച്ച പുതുവത്സര ആഘോഷപാര്‍ട്ടിക്ക് എത്തിയത് ബോളിവുഡിലെ നീണ്ട നിര

മുംബൈ :ലോകം മുഴുവന്‍ പുതുവര്‍ഷത്തെ അഹ്ലാദപൂര്‍വം വരവേറ്റപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ആഘോഷപ്പാര്‍ട്ടികള്‍ സജീവമായിരുന്നു. വന്‍കിട വ്യവസായികള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ആഢംബര പാര്‍ട്ടികള്‍ സംഘടിപ്പിച്ചായിരുന്നു പുതുവര്‍ഷത്തെ സ്വീകരിച്ചത്.ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം സെറം ഇന്‍സ്റ്റ്യുറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ തലവന്‍ അദര്‍ പൂനവാലയുടെ ഭാര്യ നതാഷ സംഘടിപ്പിച്ച ആഘോഷ രാവായിരുന്നു. അംബാനി കുടുംബാംഗങ്ങള്‍ തൊട്ട് ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ വരെ നതാഷയുടെ പാര്‍ട്ടിക്കെത്തി. 53000 കോടി വരുമാനമുള്ള രാജ്യത്തെ വന്‍കിട സ്വകാര്യ കമ്പനികളിലൊന്നാണ് സെറം ഇന്‍സ്റ്റ്യുറ്റൂട്ട്. 2006 ലാണ് നതാഷ അദറിനെ വിവാഹം ചെയ്ത് കൊണ്ട് ഈ വ്യവസായ കുടുംബത്തിലേക്കെത്തുന്നത്. അന്ന് തൊട്ടെ ആഡംബര പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതില്‍ നതാഷയുടെ പേര് മുന്‍പന്തിയിലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here