അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

ദുബായ് :വണ്ടിചെക്ക് കേസില്‍ ദുബായില്‍ ജയിലിലായിരുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ബാങ്കിനു നല്‍കിയ 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ 2015 ആഗസ്തിലാണ് ഇദ്ദേഹം  അറസ്റ്റിലാവുന്നത്.

നവംബറില്‍ കോടതി മൂന്ന് വര്‍ഷത്തെ കഠിന തടവ് വിധിച്ചു. ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കാന്‍ അഞ്ച് മാസം ബാക്കി നില്‍ക്കെയാണ് മോചനം. എന്നാല്‍ മോചനം നല്‍കുവാന്‍ കാരണമായ ഒത്തുത്തീര്‍പ്പ് വ്യവസ്ഥകള്‍ എന്തെന്ന് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഭാര്യ ഇന്ദിരയുടെ മനക്കരുത്തോട് കൂടിയുള്ള പോരാട്ടമാണ് രാമചന്ദ്രന്റെ മോചനം സാധ്യമാക്കിയതിന് പിന്നിലെ ഒരു പ്രധാന ഘടകം.

LEAVE A REPLY

Please enter your comment!
Please enter your name here