ഈ നടി ആരെന്ന് ഊഹിക്കാമോ?

ന്യൂഡല്‍ഹി : നീല നിറത്തിലുള്ള തുണികൊണ്ട് തലയും മുഖവും മറച്ചിരിക്കുന്നു. കൂടാതെ കറുത്ത കണ്ണടയും. യാത്രയില്‍ തിരിച്ചറിയാതിരിക്കാനാണ് ആ യുവനടി ഇങ്ങനെയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. യാത്രയില്‍ സ്വകാര്യത കാത്തുസൂക്ഷിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു രംഗപ്രവേശം.

https://www.instagram.com/p/BgiDleolMtk/?utm_source=ig_embed&utm_campaign=embed_ufi_control

ഇങ്ങനെയെത്തിയാല്‍ ആളെ തിരിച്ചറിയുക പ്രയാസകരമാണ്. മറ്റാരുമല്ല ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടത്. മൂഡ്-അനോണിമസ് (അജ്ഞാതമായ) എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്നെ ഈ ചിത്രം പുറത്തുവിടുകയായിരുന്നു.

https://www.instagram.com/p/BgWDlL0FT_5/?utm_source=ig_embed&utm_campaign=embed_ufi_control

തന്റെ പുതിയ സിനിമയായ ‘ബത്തി ഗുല്‍, മീറ്റര്‍ ചാലു’ വിന്റെ ചിത്രീകരണത്തിനായി നടി ഹിമാചലിലാണ്. ഷാഹിദ് കപൂറാണ് നായകന്‍. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഊര്‍ജ്ജ വിതരണ കമ്പനികളോടുള്ള ഒരു യുവാവിന്റെ നിയമ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

https://www.instagram.com/p/Bfk2T9KFfqT/?utm_source=ig_embed&utm_campaign=embed_ufi_control

ഷാഹിദ് ഇതില്‍ അഭിഭാഷകനായാണ് പ്രത്യക്ഷപ്പെടുന്നത്. തുല്യ പ്രാധാന്യമുള്ള നായിക കഥാപാത്രമായാണ് ശ്രദ്ധ ചിത്രത്തില്‍. അതേസമയം നടി, പ്രഭാസുമായി ഒന്നിക്കുന്ന സാഹോ വൈകാതെ തിയേറ്ററുകളിലെത്തും. സയന്‍സ് ഫിക്ഷനാണ് ചിത്രം. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here