കാറപകടത്തില്‍ 3 വിദ്യാര്‍ത്ഥിനികള്‍ മരിച്ചു

ബംഗളൂരു : നൈസ് റോഡിലുണ്ടായ കാറപകടത്തില്‍ മലയാളി ഉള്‍പ്പെടെ 3 വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി ശ്രുതി ഗോപിനാഥ് (24) ജാര്‍ഖണ്ഡ് സ്വദേശിനി ആശ്രയ (24) ആന്ധ്രപ്രദേശില്‍ നിന്നുള്ള ഹര്‍ഷ ശ്രീവാസ്തവ (24) എന്നിവരാണ് മരിച്ചത്.

ഇരോടൊപ്പമുണ്ടായിരുന്ന പവിത് കോഹ്‌ലി (24) പ്രവീണ്‍ (24) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലയന്‍സ് സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കാര്‍ വാടകയ്‌ക്കെടുത്ത് ഇവര്‍ വിനോദ യാത്രപോവുകയായിരുന്നുവെന്നാണ് വിവരം. പ്രവീണ്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പ്രവീണും പവിത് കോഹ്‌ലിയും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഹര്‍ഷ ശ്രീവാസ്തവയുടെ പിതാവ് തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here