അമ്മയ്ക്കും നാലു വയസുകാരനും ദാരുണാന്ത്യം

ബംഗളൂരു: തീപിടിച്ച കാറിനുള്ളില്‍പ്പെട്ട അമ്മയ്ക്കും നാലു വയസുകാരനായ മകനും ദാരുണാന്ത്യം. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലാണ് സംഭവം. സുമധുര ആനന്ദം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന രാജേഷ് ഘത്‌നാറ്റിയുടെ ഭാര്യ നെഹ വര്‍മ(30)യും മകന്‍ പരമു(4)മാണ് മരിച്ചത്.

മാരുതി റിറ്റ്‌സ് കാറില്‍ പുറത്തുപോയി ഉച്ചയ്ക്കു മൂന്നോടെ തിരിച്ചെത്തിയതാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ബേസ്‌മെന്റില്‍ കാര്‍ നിര്‍ത്തി ഇറങ്ങാനൊരുങ്ങുമ്പോള്‍ പെട്ടെന്നു തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.

അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ അറിയിച്ചത് അനുസരിച്ച് ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും, വണ്ടിക്കുള്ളില്‍ കുടുങ്ങിപ്പോയ രണ്ടുപേരും വെന്തുമരിച്ചു. ഫൊറന്‍സിക് വിദഗ്ധര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ സോഫ്റ്റ് വെയര്‍ കമ്പനി നടത്തുകയാണ് രാജേഷ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here