ഓടിക്കൊണ്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു

ബെയ്ജിങ്: തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു. ചൈനയിലെ ലിയാന്‍യുന്‍ഗാംഗ് നഗരത്തിലാണ് കാര്‍ പെട്ടെന്ന് തീപിടിച്ച് പരിഭ്രാന്തി പരത്തിയത്.

മെയ് 29ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. കാറിന് തീപിടിച്ചത് കണ്ട് തീയണക്കാന്‍ അഗ്നിശമനോപകരണവുമായി ട്രാഫിക് പൊലീസുകാരന്‍ ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ തീയുടെ ശക്തി കാരണം ഇയാള്‍ പുറകോട്ട് തെറിച്ചു വീണതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പിന്നീട് വീണ്ടും എഴുന്നേറ്റ് തീയണക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളമെടുത്താണ് കാറിലെ തീയണച്ചത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടുള്ളതായി റിപ്പോര്‍ട്ടില്ല. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here