ദളിതരുടെ നെഞ്ചില്‍ ജാതിയെഴുതി തരംതിരിച്ചു

ഭോപ്പാല്‍: പൊലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റിനുള്ള മെഡിക്കല്‍ ടെസ്റ്റിനെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി എഴുതി തരംതിരിച്ച നടപടി വിവാദത്തില്‍. മധ്യപ്രദേശില്‍ ധറിലെ ജില്ലാ ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ ടെസ്റ്റിലാണ് സംഭവം.

ദളിത് പിന്നാക്ക സമുദായങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചിലാണ് ടെസ്റ്റിന് മുമ്പ് ജാതി എഴുതിയത്. സംഭവത്തില്‍ നടപടി എടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ് സൂപ്രണ്ട് ബീരേന്ദ്ര സിങ് പറഞ്ഞു. ‘ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. അന്വേഷണം പ്രഖ്യാപിച്ചുവെന്ന്’ അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.സി പാനികയും വിഷയത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. ആശുപത്രിയും അവരുടെ നിലയില്‍ അന്വേഷണം നടത്തുമെന്നും അതീവ ഗൗരവതരമായ സംഭവമാണിതെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here