‘ആറ് മാസം കൊണ്ട് കടം വീട്ടുമെന്ന് ഉറപ്പ്’

ന്യൂഡല്‍ഹി : അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍മോചനം, ആറുമാസം കൊണ്ട് കടം വീട്ടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന്‍മേല്‍. ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഈ ഉറപ്പ് നല്‍കിയതാണ് മോചനത്തിന് വഴിതുറന്നത്.

പലിശയടക്കം കൊടുത്ത് തീര്‍ക്കാനുള്ള 550 കോടിയില്‍ 225 കോടി ആറുമാസത്തിനുള്ളില്‍ അടച്ചുതീര്‍ക്കണം. ഇത് തവണകളായി അടച്ചാല്‍ മതി. കക്ഷികളായ 23 ബാങ്കുകളില്‍ യൂണിയന്‍ നാഷണല്‍ ബാങ്ക്, ദോഹ ബാങ്ക്, മഷ്‌റിഖ് ബാങ്കുകള്‍ എന്നിവ ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നില്ല.

എന്നാല്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും കേന്ദ്രസര്‍ക്കാരും നടത്തിയ ഇടപെടലാണ് ജയില്‍മോചനത്തിന് വഴിയൊരുക്കിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ ഇന്ത്യന്‍ അംബാസഡര്‍ ബാങ്കുകളുമായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തി.

ബിജെപി നേതാവ് രാംമാധവും ചര്‍ച്ചകളില്‍ പങ്കാളിയായി. ഇതോടെ ഫെബ്രുവരിയില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ കേസ് നല്‍കിയ പാകിസ്താന്‍ സ്വദേശിയും ഉത്തരേന്ത്യന്‍ സ്വദേശിയും കടുംപിടുത്തം തുടര്‍ന്നു.

ഇതാണ് മോചനം ജൂണ്‍ മാസത്തിലേക്ക് നീളാന്‍ ഇടയായത്. കേന്ദ്രസര്‍ക്കാര്‍ അനുനയനീക്കങ്ങള്‍ നടത്തിയതോടെ  ഇവര്‍ നിലപാടില്‍ അയവുവരുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here