വാഹന നികുതി തട്ടിപ്പുകേസില്‍ കുറ്റപത്രം ഉടന്‍

തിരുവനന്തപുരം: വാഹനനികുതി തട്ടിപ്പുകേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്കും നടി അമലപോളിനുമെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്.

അതേസമയം പിഴയടച്ചതിനാല്‍ നടന്‍ ഫഹദ് ഫാസിലിനെതിരായ നടപടി പിന്നീട് തീരുമാനിക്കും. സുരേഷ് ഗോപിയും അമലപോളും ഇതുവരെ പിഴയടയ്ക്കാന്‍ തയ്യാറായിട്ടില്ല. വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

കേസുമായി സഹകരിക്കാനും ഇരുവരും തയ്യാറായിരുന്നില്ല. നേരത്തെ കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ആള്‍ജാമ്യത്തിനും ഒരു ലക്ഷം രൂപ ബോണ്ടിനുമാണ് പിന്നീട് താരത്തെ വിട്ടയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here