തലയറ്റുപോയിട്ടും അതിജീവിച്ച ‘യഥാര്‍ത്ഥ പോരാളി’

തായ്‌ലന്‍ഡ് : തലയറ്റുപോയിട്ടും മരണത്തോട് പോരടിച്ച് ജീവിക്കുന്ന കോഴി വിസ്മയമാകുന്നു. തായ്‌ലന്‍ഡിലെ റായ്ച്ചാബുറിയിലാണ് ഈ അത്യപൂര്‍വ്വ കാഴ്ച. കൊക്കടക്കം തലയുടെ ഭാഗം മുറിഞ്ഞുപോയിട്ടുണ്ട്. മൃഗങ്ങളോ മറ്റ് പക്ഷികളോ ആക്രമിച്ചാകാം തലയുടെ ഭാഗം അറ്റുപോയതെന്നാണ് കണക്കാക്കുന്നത്.

ഒരു ക്ഷേത്ര പരിസരത്താണ് ഈ നിലയില്‍ കോഴിയെ കണ്ടെത്തുന്നത്. ഈ കോഴിയിപ്പോള്‍ ഒരു വനിതാ മൃഗേഡോക്ടറുടെ പരിചരണത്തിലാണ്. മുറിഞ്ഞ് നില്‍ക്കുന്ന കഴുത്തിന്റെ അറ്റം വഴിയാണ് ഭക്ഷവും വെള്ളവും നല്‍കുന്നത്. ഇതുവഴി ആന്റിബയോട്ടിക്കുകളും നല്‍കുന്നുണ്ട്.

കോഴി ചികിത്സയോട് പ്രതികരിക്കുന്നതായും ഡോക്ടര്‍ സുപാകദീ അരുണ്‍ തോങ് വ്യക്തമാക്കി. തലയറുത്തുമാറ്റപ്പെട്ടാലും ശാരീരിക പ്രത്യേകതകളാല്‍ ചില കോഴികള്‍ അതിജീവിക്കാറുണ്ടെന്ന് അരുണ്‍ തോങ് പറയുന്നു. യഥാര്‍ത്ഥ പോരാളിയെന്നാണ് ഡോക്ടര്‍ ഈ കോഴിയെ വിശേഷിപ്പിച്ചത്.

വരണ്ടുപോകുന്നതിനാല്‍ വൈകാതെ നാവ് അടര്‍ന്നുപോകാനുള്ള സാധ്യതയുണ്ട്. കോഴിക്ക് ശരിയാംവണ്ണമുള്ള പരിചരണം തുടര്‍ന്നും ആവശ്യമാണെന്നും ഇവര്‍ വ്യക്തമാക്കി.

മൈക്ക് എന്ന് പേരുള്ള കോഴിയാണ് ലോകത്ത് തലയില്ലാതെ ഏറ്റവും കൂടുതല്‍ നാള്‍ ജീവിച്ചത്. തലയില്ലാതിരുന്നിട്ടും 18 മാസങ്ങളാണ് അത് അതിജീവിച്ചു. അമേരിക്കയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here