കാറില്‍ 16കാരി കൂട്ടമാനഭംഗത്തിനിരയായി

ന്യൂഡല്‍ഹി: ഓടുന്ന കാറില്‍ വെച്ച് പെണ്‍കുട്ടിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ ഒളിവിലാണ്. സ്‌കൂള്‍ ബസ് പോയപ്പോള്‍ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് സഹപാഠിയാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്.

സഹപാഠിക്കൊപ്പം മറ്റ് രണ്ട് സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. കുറേ ദൂരം ചെന്നപ്പോള്‍ പെണ്‍കുട്ടിയെ ഉറക്ക ഗുളിക കലര്‍ത്തിയ പാനീയം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചു. അതിനുശേഷമാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളഞ്ഞു.

ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടിലെത്താത്തതോടെ കുടുംബം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് റോഡിന് സമീപം ബോധരഹിതയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിലെ പ്രതികളായ മൂന്ന് പേര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here