കൊച്ചിന്‍ കപ്പല്‍ശാലയില്‍ സ്‌ഫോടനം

എറണാകുളം :കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ കപ്പിലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 പേര്‍ മരണപ്പെട്ടു. പത്തോളം പേരെ പരിക്കുകളോടെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണ്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. എഴൂര്‍ സ്വദേശി ഉണ്ണി, വൈപ്പിന്‍ സ്വദേശി റംസാദ്, കോട്ടയം സ്വദേശി ഗവിന്‍, തേവര സ്വദേശി ജയന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.അറ്റകുറ്റ പണിക്കായി കൊണ്ടു വന്ന സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലെ ഒഎന്‍ജിസിയുടെ വാട്ടര്‍ ടാങ്കിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ചൊവാഴ്ച രാവിലെയായിരുന്നു പൊട്ടിത്തെറി. വെല്‍ഡിംഗിനിടെ അപകടമുണ്ടായതായാണ് പ്രാഥമിക സൂചന.

രണ്ട് പേര്‍ കപ്പലിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരണമടഞ്ഞത്. 

LEAVE A REPLY

Please enter your comment!
Please enter your name here