തിരഞ്ഞെടുപ്പില്‍ കൃത്രിമമെന്ന് കോണ്‍ഗ്രസ്

പട്‌ന :വോട്ടിംഗ് മെഷീനില്‍ കൃതിമം നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബിഹാറില്‍ ഞായറാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വോട്ടിംഗ്  യന്ത്രങ്ങളില്‍ വ്യാപകമായ കൃതിമം നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നത്.

കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കൊക്കബ് ഖാദ്രിയാണ് ആരോപണവുമായി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. രണ്ട് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമായിരുന്നു ഉപതിരഞ്ഞെടുപ്പ്.

ഇതില്‍ ബാബുവാ നിയമസഭാ മണ്ഡലത്തിലേക്കായി അനുവദിച്ച 137 വോട്ടിംഗ് മെഷീനുകളില്‍ കൃതിമം നടന്നതായി ഖാദ്രി ആരോപിക്കുന്നു. ദളിത്- മുസ്‌ലീം വിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇവ വിതരണം ചെയ്തിരുന്നത്.

എന്നാല്‍ പരിശോധനയില്‍ 25 മെഷീനുകളില്‍ മാത്രമേ തകരാറ് കണ്ടെത്താന്‍ സാധിച്ചുള്ളുവെന്നൂം അത് ഉടനെ മാറ്റി നല്‍കിയിരുന്നതായും ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here