ദുബായില്‍ ‘വ്യാഴാഴ്ച കള്ളന്‍’ അറസ്റ്റില്‍

റാസല്‍ ഖൈമ :ദുബായില്‍ വ്യാഴാഴ്ച കള്ളന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോട് കൂടി വണ്ടി ചെക്കുകള്‍ നല്‍കി കബളിപ്പിച്ചാണ് ഇയാള്‍ മറ്റുള്ളവരെ പറ്റിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 90 ലധികം വണ്ടിചെക്കുകള്‍ നല്‍കി ഇയാള്‍ പലരേയും കബളിപ്പിച്ച് കാറുകള്‍ സ്വന്തമാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി.

വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇദ്ദേഹം കച്ചവടിത്തിലേര്‍പ്പെടാറുള്ളത്. ആഡംബര കാറിലാണ് സഞ്ചാരം, കൂടെ സഹായത്തിനായി രണ്ട് പേര്‍ എല്ലായ്‌പ്പൊഴുമുണ്ടാകും.

ആദ്യ കാഴ്ചയില്‍ തന്നെ അതിസമ്പന്നനാണെന്ന് തോന്നിക്കുന്നത് കൊണ്ട് തന്നെ ആളുകള്‍ വിശ്വസിച്ച് ഇദ്ദേഹത്തില്‍ നിന്നും ചെക്കുകള്‍ കൈപ്പറ്റും. ആഴ്ച അവസാനം ആകുമ്പോഴുള്ള ബാങ്കിലെ തിരക്ക് മുന്നില്‍ കണ്ടാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ചെക്ക് കൈപ്പറ്റിയ വ്യക്തി അവധിക്ക് ശേഷം പണം മാറ്റിവാങ്ങുവാനായി ബാങ്കില്‍ എത്തുമ്പോഴാണ് ചതി മനസ്സിലാവുക.

ആര്‍ടിഎ ഓഫീസില്‍ സ്ഥിരമായ ഇദ്ദേഹത്തെ കണ്ടതിനെ തുടര്‍ന്ന് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെയാണ് വ്യാഴാഴ്ച കള്ളന്‍ പിടിയിലാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here