മരണം മുന്നില്‍ കണ്ടുള്ള ജോലി

കൊലാലംപൂര്‍ :700 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍, യാതോരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീഡിയോ വൈറലാവുന്നു. മലേഷ്യയിലെ കൊലാലംപൂരിലെ അംബരചുംബിയായ ഒരു കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഒരു കൂട്ടം പാവപ്പെട്ട തൊഴിലാളികള്‍ ഇത്തരത്തില്‍ ജോലി ചെയ്യേണ്ടി വരുന്നത്.

നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഇരുമ്പ് കമ്പികളും പാളികളും ഘടിപ്പിച്ച് വെക്കുന്ന ജോലിയാണ് ഇവര്‍ ചെയ്യുന്നത്. ഇന്തോനേഷ്യന്‍ സ്വദേശികളാണ് തൊഴിലാളികള്‍. തലയില്‍ ഒരു ചുവന്ന തൊപ്പി വെച്ച ഒരു യുവതൊഴിലാളിയാണ് വീഡിയോയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. കൂട്ടത്തിലുള്ള മറ്റൊരു തൊഴിലാളി തന്നെയാണ് മൊബൈല്‍ ക്യമറയില്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയത്.

തറനിരപ്പില്‍ നിന്നും 700 അടി ഉയരത്തിലാണ് താന്‍ നില്‍ക്കുന്നതെന്നുള്ള യാതോരു ഭാവവുമില്ലാതെ വളരെ ശാന്തനായാണ് ഈ തൊഴിലാളി ജോലി ചെയ്യുന്നത്. ഇത് വീഡിയോ കാണുന്ന ഏവരേയും അമ്പരപ്പിക്കും. നിലത്ത് പോലും നോക്കാതെ കമ്പികളില്‍ കൂടി അനായാസം നടന്നു നീങ്ങുകയാണ് യുവാവ്. തന്റെ ജോലി പൂര്‍ത്തിയാക്കി സുരക്ഷിതമായി ഇദ്ദേഹം കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തേക്ക് നീങ്ങുന്നു.

ശേഷം മറ്റൊരു തൊഴിലാളിയും ഇതേ രീതിയില്‍ തൊഴില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോവിന്റെ ബാക്കി ഭാഗം. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളില്‍ ഒന്നായ പെട്രോനസ് ട്വിന്‍ ടവറും ദൃശ്യങ്ങളില്‍ കാണാം. 1,483 അടിയാണ് ഇതിന്റെ ഉയരം.

കെട്ടിട ഉടമയ്‌ക്കെതിരേയും കോണ്‍ട്രാക്ടര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ക്കാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വഴി തെളിച്ചത്. കെട്ടിടത്തില്‍ റെയ്ഡ് നടത്തി ഉടന്‍ തന്നെ നിര്‍മ്മാണ് പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്ന് സമൂഹ മാധ്യമത്തില്‍ കൂടി ആവശ്യപ്പെടുന്നവരും നിരവധി.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here