വനം ഉദ്യോഗസ്ഥരെ തിരിച്ചുതല്ലണമെന്ന് എംഎല്‍എ

തിരുവനന്തപുരം : കാട്ടുപന്നിയിറച്ചി വാട്ടുകപ്പയും ചേര്‍ത്ത് കഴിക്കാന്‍ നല്ല രുചിയാണെന്ന വിവാദ പരാമര്‍ശവുമായി ജോര്‍ജ് എം തോമസ് എം തോമസ് എംഎല്‍എ. കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരിച്ചുതല്ലാന്‍ നാട്ടുകാരെ ഉപദേശിച്ചതായും അദ്ദേഹം നിയമസഭയില്‍ വെളിപ്പെടുത്തി.

കാട്ടുപന്നിയെ കൊല്ലുന്നതിന് കര്‍ശന നിബന്ധനകള്‍ നിലവിലുള്ളപ്പോഴാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം. കാട്ടുപന്നിയെ ചില സാഹചര്യങ്ങളില്‍ കൊല്ലാന്‍ അനുവദിക്കാറുണ്ട്. പക്ഷേ ഭക്ഷണത്തിനായി വേട്ടയാടുന്നത് നിയമവിരുദ്ധമാണ്.

വെടിവെച്ച് കൊന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച് മഹസര്‍ തയ്യാറാക്കി കത്തിച്ച് കുഴിച്ചിടണമെന്നാണ് നിയമം. കാട്ടുപന്നിക്ക് മാത്രമല്ല മുള്ളന്‍പന്നിയിറച്ചിക്കും നല്ല രുചിയാണെന്ന് ജോര്‍ജ് എം തോമസ് കൂട്ടിച്ചേര്‍ത്തു.

നാട്ടുകാര്‍ മുള്ളന്‍പന്നിയെ കറിവെച്ച് കഴിക്കാന്‍ തുടങ്ങുമ്പോഴേക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവരെ ഇടിച്ച് ഇഞ്ചപ്പരുവമാക്കും. നിയമപ്രകാരം നടപടിയെടുത്താല്‍ പോരേയെന്നും മര്‍ദ്ദിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഒരിക്കലെങ്കിലും ഈ ഇറച്ചി തിന്നവരാണെങ്കില്‍ ആരെയും മര്‍ദ്ദിക്കില്ല.

അത്രയ്ക്ക് രുചിയാണ്. ഇനി മര്‍ദ്ദിക്കാന്‍ വന്നാല്‍ തിരിച്ച് കൈകാര്യം ചെയ്യാന്‍ താന്‍ നാട്ടുകാരെ ഉപദേശിച്ചതായും ജോര്‍ജ് എം തോമസ് എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ വനം മന്ത്രി കെ രാജു ഈ പ്രസ്താവനകളോട് സഭയില്‍ മൗനം പാലിക്കുകയാണ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here